വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികള്‍ വർധിപ്പിച്ചു

വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികള്‍ വർധിപ്പിച്ചു. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോഗികളാണ് കൂട്ടിയത്. നിലവിലുള്ള 16 എണ്ണത്തില്‍ നിന്ന്‌ 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളുമാകും ഉണ്ടാകുക. നാളെ മുതലാണ് വർധിപ്പിച്ച ബോഗികളുമായി വന്ദേഭാരത് സർവീസ് ആരംഭിക്കുക. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പുതിയ അപ്‌ഡേഷനുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ രംഗത്തെത്തിയിരുന്നു. വന്ദേഭാരത് സ്ലീപ്പര്‍ വേരിയന്റിന്റെ ആദ്യ പ്രോട്ടോടൈപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...

പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ...

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍...

കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി,...