കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ദേശീയപാത 66 ൽ പാലത്തറയ്ക്കും അയത്തിലിനുമിടയിൽ ചുരാങ്കിൽ തോട്ടിന് കുറുകെ യുള്ള പാലമാണ് നിർമ്മാണത്തിനിടെ തകർന്നു വീണത്.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പാലത്തിന്റെ കോൺക്രീറ്റിനിടെ മധ്യഭാഗംതകർന്നു വീഴുകയായിരുന്നു.പാലം തകരുമ്പോൾ നാല് തൊഴിലാളികൾ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ഇവർ തോട്ടിൽ ചാടി രക്ഷപ്പെടുകയായിരുന്നു.ഒരാൾക്ക് നിസാര പരിക്ക് പറ്റി.ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ കമ്പനിയുടെ ഗുണ്ടകളുടെ നേതൃത്വത്തിൽ തടയാൻ ശ്രമിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാരും മറ്റു മാധ്യമപ്രവർത്തകരും ഇടപെട്ടതോടെയാണ് ഇവർ ഇതിൽ നിന്നും പിന്മാറിയത്. അഞ്ചാം തവണയാണ് ഈ ഭാഗത്ത് നിർമ്മാണത്തിൽ ഇരിക്കെ ഈ പാലം തകർന്നു വീഴുന്നത്.നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു. കൊല്ലം ബൈപ്പാസുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തില്‍ ഗുരുതരമായ ഉദാസീനതയാണ് ഉണ്ടായത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എന്‍എച്ച് അധികൃതര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...