രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ബജറ്റ് ചർച്ചക്ക് ഇന്ന് തുടക്കം

പാർലമെന്‍റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ , ബജറ്റ് ചർച്ചക്ക് ഇന്ന് തുടക്കം. മറ്റന്നാള്‍ വരെയാണ് ചർച്ച. വഖഫ് ഭേദഗതി കരട് ബില്‍ സംയുക്ത പാർലമെന്‍ററി സമിതി ഇന്ന് പാർലമെന്‍റില്‍ വെക്കും. ബജറ്റ് അവഗണനകള്‍ക്കെതിരെ സഭയില്‍ പ്രതിപക്ഷം പ്രതിഷേധവും ഉയരും.

11 മണിക്കാണ് സഭ ആരംഭിക്കുന്നത് മുതല്‍ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കുംഭമേളയിലെ അപകടവുമായി ബന്ധപ്പെട്ട് ബജറ്റ് ദിനത്തിലും പ്രതിപക്ഷം പ്രതിഷേധിക്കുകയും ബജറ്റ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ശേഷം ഒരുദിവസസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് മുതല്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് തുടക്കമാകുന്നത്. ജെപിസി അംഗീകരിച്ച കരടുബില്ലാണ് സഭയുടെ പരിഗണനക്കായി സമർപ്പിക്കുന്നത്. സമിതിയിലെ ഭരണപക്ഷ അംഗങ്ങള്‍ നിർദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചുള്ള ബില്ലിന്‍റെ കരട് കഴിഞ്ഞ വ്യാഴാഴ്ച സമിതി അധ്യക്ഷൻ ജഗദംബികപാല്‍ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് സമർപ്പിച്ചിരുന്നു.ബിജെപി എംപി സഞ്ജയ് ജയ്‌സ്വാളിനൊപ്പം ജെപിസി അധ്യക്ഷൻ ജഗദാംബിക പാലും ഹിന്ദിയിലും ഇംഗ്ലീഷിലും റിപ്പോർട്ട് അവതരിപ്പിക്കും. ബില്ലിലുള്ള എതിർപ്പ് പ്രതിപക്ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

മഹാകുംഭമേളയുടെ മൂന്നാം അമൃതസ്നാനം ഇന്ന്

മഹാകുംഭമേളയുടെ മൂന്നാം അമൃതസ്നാനം ഇന്ന്. വസന്തപഞ്ചമി അമൃതസ്നാനത്തില്‍ ആദ്യമായി സംഗമത്തില്‍ എത്തിയത് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സന്യാസിമാരാണ്. തുടർന്ന് കിന്നർ അഖാരയും, ഏറ്റവും വലിയഅഖാരയായ...

ബജറ്റിൽ വില കുറയുന്ന സാധനങ്ങൾ

കേന്ദ്ര മന്ത്രി നിർമല സീതരാമന്റെ ബജറ്റ് അവതരണം പൂർത്തിയായതോടെ വില കുറയുന്ന സാധനങ്ങൾ എന്തൊക്കെയെന്ന് കാത്തിരിക്കുകയാണ് സാധാരണക്കാർ. ഇടത്തരക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന്...

സാക്കിയ ജാഫ്രി അന്തരിച്ചു

ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു. വംശഹത്യക്കിടെ കലാപകാരികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ...

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

ബീഹാറിന് വാരിക്കോരി നല്‍കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ്. ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി ബിഹാറിനെ മാറ്റുമെന്നാണ് ബജറ്റിലെ...