സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ.രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.ഇന്നലെയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാന്‍സ്ജന്‍ഡറും അടക്കം 93454 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാര്‍ഡ്, മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡ്, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.