തിരുവനന്തപുരം കഠിനംകുളം ആതിരക്കൊലക്കേസ്; പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ ചികിത്സയിൽ തുടരുകയാണ്. കുറിച്ചിയിൽ ഹോം നേഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നും ഇയാളെ ഇന്നലെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. 48 മണിക്കൂർ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കഠിനംകുളം പൊലീസ് ആശുപത്രിയിൽ എത്തി ജോൺസൻ്റെ അറസ്റ്റ്
രേഖപ്പെടുത്തും. കഴിഞ്ഞ 21 ആണ് ഇൻസ്റ്റാഗ്രാം സുഹൃത്ത് ആതിരയെ ജോൺസൺ കൊലപ്പെടുത്തിയത്.