ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്ജ്യോതി നാഥ്

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്ജ്യോതി നാഥ് നിലമ്പൂരിലെത്തി. പോളിംഗ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവുമായ നിലമ്പൂർ അമൽ കോളേജിലെ സൗകര്യങ്ങളും സ്ട്രോങ് റൂമുകളും അദ്ദേഹം സന്ദർശിക്കുകയും പോരായ്മകൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ജില്ലാ കളക്ടർ, നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരികൾ എന്നിവരോടൊപ്പമാണ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളും വോട്ടെണ്ണൽ ഹാളുകളും മറ്റും സന്ദർശിച്ചത്.

തുടർന്ന് കക്കാടംപൊയിലിൽ നടന്ന അവലോകന യോഗത്തിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പങ്കെടുത്തു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളാണ് വയനാട് ലോക്സഭ മണ്ഡലം പരിധിയിൽ വരുന്നത്. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പോളിംഗ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും സുരക്ഷാ മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.

ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ വി ആർ വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അസിസ്റ്റന്റ് കളക്ടർ വി എം ആര്യ, അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർ പി. കൃഷ്ണദാസ്, ഏറനാട് നിലമ്പൂർ, വണ്ടൂർ നിയോജകമണ്ഡലങ്ങളുടെ ഉപ വരണാധികാരികളായ ജില്ലാ സപ്ലൈ ഓഫീസർ ജോസി ജോസഫ് കെ,നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ ജി, നോർത്ത് ഡി.എഫ്.ഒ കാർത്തിക് പി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, ലാൻഡ് ബോർഡ് ഡെപ്യൂട്ടി കളക്ടർ ഷേർളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...