മുഖ്യമന്ത്രി കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കണം, എന്നെപ്പോലൊക്കെ ആയാൽ പറ്റുമോ?: വെള്ളാപ്പള്ളി നടേശൻ.
“പിണറായിയുടെ ചോരയ്ക്ക് വേണ്ടി കൊതിക്കുന്ന ഒരുപാടാളുകൾ ഇവിടെയുണ്ട്, അതനുസരിച്ച് അദ്ദേഹം പറയേണ്ടതായിരുന്നു”.
മുഖ്യമന്ത്രി പ്രസ്താവനകളിൽ സൂഷ്മത പുലർത്തണം. ഗീവർഗീസ് മാർ കൂറിലോസിനെതിരായ പ്രസ്താവനയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ചോരയ്ക്ക് കൊതിക്കുന്ന ഒരുപാടാളുകൾ ചുറ്റുമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
“കുറച്ചു കൂടി സൂഷ്മത മുഖ്യമന്ത്രി ആ പറഞ്ഞതിൽ വേണമായിരുന്നു. ഒരു പുരോഹിതനെ കുറിച്ച് മുഖ്യമന്ത്രി പൊതുസഭയിൽ പറയുമ്പോൾ സൂക്ഷിച്ച് പറയുന്നതായിരുന്നു നല്ലത്.
പിണറായിയുടെ ചോരയ്ക്ക് വേണ്ടി കൊതിക്കുന്ന ഒരുപാടാളുകൾ ഇവിടെയുണ്ട്. അതനുസരിച്ച് അദ്ദേഹം പറയേണ്ടതായിരുന്നു.
താനിരിക്കുന്ന കസേര നോക്കി വേണം സംസാരിക്കാൻ. അല്ലാതെ ഞാൻ പറയുന്നത് പോലെ മുഖ്യമന്ത്രി പറഞ്ഞാൽ ശരിയാകുമോ?” വെള്ളാപ്പള്ളി ചോദിച്ചു.