മുഖ്യമന്ത്രി പിണറായി വിജയൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. പെരുന്നയിലെ ഓഫീസിലേക്ക് കയറുന്നതിനിടയിൽ കാൽ തട്ടി വീണ് ഇടുപ്പിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണാൻ എത്തിയത്.
മന്ത്രി വി എൻ വാസവൻ, അഡ്വ ജോബ് മൈക്കിൾ എം എൽ എ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ഹരികുമാർ കോയിക്കൽ ,സി പി ഐ എം ഏരിയ സെക്രട്ടറി കെ ഡി സുഗതൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.മുഖ്യമന്ത്രി ചികിത്സാ വിവരങ്ങൾ അന്വേഷിക്കുകയും വേഗം സുഖം പ്രാപിക്കാൻ അദ്ദേഹത്തെ ആശംസിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മക്കളായ ഡോ എസ് സുജാത, എസ് സുരേഷ് കുമാർ, എസ് ശ്രീകുമാർ, എസ് ഉഷാറാണി, മെഡിക്കൽ സൂപ്രണ്ട് ഡോ ആർ ജയകുമാർ, ഡോ എം നാരായണ കുറുപ്പ്, ഡോ കെ എസ് ശശിധരൻ, അഡ്മിനിസ്ട്രേറ്റീവ് ഒഫീസർ പ്രസന്നകുമാർ, നേഴ്സിംങ്ങ് സൂപ്രണ്ട് ടി ജെ അനിതാ കുമാരി ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ ആശുപത്രിയിൽ സ്വീകരിച്ചു.