എഡിജിപി ആർഎസ്എസ് കൂടിക്കാഴ്‌ചയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല

എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ സഭയിൽ ചർച്ച ആരംഭിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല.

എൻ.ഷംസുദീൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല.

മുഖ്യമന്ത്രിക്കു വേണ്ടി ദൂതനായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് ഷംസുദീൻ പറഞ്ഞു.

എഡിജിപി ആർഎസ്എസ് കൂടിക്കാഴ്‌ചയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല.തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പ‌ീക്കർ അറിയിച്ചു. ഡോക്‌ടർ പരിശോധിച്ച് സമ്പൂർണ വോയിസ് റെസ്‌റ്റ് പറഞ്ഞിരിക്കുകയാണെന്നും സ്‌പീക്കർ പറഞ്ഞു. മുഖ്യമന്ത്രി രാവിലെ സഭയിൽ എത്തി സംസാരിച്ചിരുന്നു.

Leave a Reply

spot_img

Related articles

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കി മുന്നണികള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന്‍ മുന്നണികള്‍. രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ശ്രെദ്ധയമായ മത്സരം നടക്കുന്നത്. രാവിലെ മാര്‍ക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ...

ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം

ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം.ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. പാലക്കാട് ഡോ. പി. സരിനും,...