മാടായി കോളജ് നിയമന വിവാദം പരിശോധിക്കാന്‍ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരില്‍

മാടായി കോളജ് നിയമന വിവാദം പരിശോധിക്കാന്‍ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരില്‍.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയില്‍ കെ ജയന്ത്, അബ്ദുള്‍ മുത്തലിബ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഉച്ചയോടെ ജില്ലയില്‍ എത്തുന്ന സമിതി അംഗങ്ങള്‍ ഇരുപക്ഷത്തെയും നേതാക്കളെ കാണും.

കോഴ ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടിവി നിതീഷ് അടക്കമുള്ളവരോടും സമിതിക്ക് മുന്നിലെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കോളേജില്‍ കോഴ വാങ്ങി രണ്ട് സിപിഐഎമ്മുകാര്‍ക്ക് നിയമനം നല്‍കി എന്നാണ് വിമത വിഭാഗം പ്രവര്‍ത്തകരുടെ ആരോപണം. കോളജ് ചെയര്‍മാനായ എം കെ രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവിലിറങ്ങിയതോടെയാണ് പ്രശ്‌നം തണുപ്പിക്കാനുള്ള കെപിസിസി നീക്കം.

കോണ്‍ഗ്രസ് ഓഫീസിന്റെ ചുവരിലും നഗരത്തിലുമാണ് എം കെ രാഘവന് മാപ്പില്ലെന്ന് പറയുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചത്. എം കെ രാഘവനെതിരെ ഉയര്‍ന്ന പരസ്യ പ്രതിഷേധങ്ങള്‍ ശരിയായില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...

അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും...

ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.പരിക്കേറ്റ നിരവധി പേരെ...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മേ​​​യ് ര​​​ണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും.ഇത്...