കണ്ടക്ടർ ഓടിക്കയറി അടുത്ത ബസിലെ ഡ്രൈവറെ തല്ലി; അപ്രതീക്ഷിതമായി ബസ് മുന്നോട്ട് നീങ്ങി, ബസിന്റെ ചില്ല് തകർന്നു

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. കുറ്റിപ്പുറം – തിരൂർ റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവർ ആബിദിനാണ് മർദനമേറ്റത്. മറ്റൊരു ബസിലെ ജീവനക്കാരനായ അർഷാദാണ് മർദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ബസിന്റെ സമയക്രമവുമായി ബന്ധപ്പെട്ടാണ് തർക്കമാണ് മർദ്ദനത്തിന് പിന്നിൽ. സംഭവത്തനിടെ നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസിനെ ഇടിച്ചു.കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെറിയ വാക്ക് തര്‍ക്കത്തിലായിരുന്നു തുടക്കം. തുടര്‍ന്ന് അടുത്ത ബസിലെ കണ്ടക്ടര്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ഈ സംഭവങ്ങൾ നടക്കുന്നതിനിടെയാണ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി ബസ് മുന്നോട്ട് നീങ്ങി മുന്നിലെ ബസിലിടിച്ചത്. അപകടത്തിൽ ബസിന്റെ ചില്ലുകളും തകര്‍ന്നു. സംഭവത്തിന് പിന്നാലെ രണ്ട് ബസിലെയും യായാത്രക്കാരെല്ലാം ഇറങ്ങി. സ്റ്റാൻഡിലും ബസിലും നിരവധി യാത്രക്കാര്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...