മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

പുതുച്ചേരിയിലെ റെയിൻബോ സിറ്റിയില്‍ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷിയും തിദിർ നഗറിലെ താമസക്കാരനായ ദേവയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഇവർക്ക് വെട്ടേറ്റതായി വിവരം ലഭിച്ചതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് അയച്ചു.ജെജെ നഗറില്‍ നിന്നുള്ള ആദി എന്നയാളെയാണ് വെട്ടേറ്റ നിലയില്‍ രക്ഷപ്പെടുത്തിയത്.ഇയാള്‍ ആശുപത്രിയില്‍ വെച്ച്‌ മരിച്ചു.സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തീവ്രമായ അന്വേഷണം നടത്തിവരികയാണ്. പട്ടാപ്പകലുണ്ടായ അക്രമത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.ഡിഐജി സത്യസുന്ദരവും എസ്‌എസ്പി നര ചൈതന്യയും കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണം നടത്തി. അതേ പ്രദേശത്തെ താമസക്കാരനായ സത്യയും കൊല്ലപ്പെട്ടവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയാതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....