ഭീകരര്‍ക്ക് മറുപടി നല്‍കണമെന്ന് ഒറ്റക്കെട്ടായി രാജ്യം; തിരിച്ചടിക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് ചുട്ട മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് കശ്മീര്‍ ജനതയും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. ഭീകരര്‍ക്ക് സഹായം നല്‍കിയവരേയും തേടി ചെന്ന് തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. പൈശാചിക മനസ്സുള്ളവര്‍ക്കേ ഇത്തരമൊരു ഹീനകൃത്യം ചെയ്യാനാകൂ എന്ന് സുപ്രീംകോടതിയും ആഞ്ഞടിച്ചു. ജമ്മുകശ്മീരിലെ ഹീനമായ ആക്രമണത്തില്‍ രാജ്യത്തുയരുന്നത് ഒരേ വികാരമാണ്. കശ്മീരി ജനത തന്നെ തെരുവിലിറങ്ങി ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെട്ടത് അസാധാരണ കാഴ്ചയായി. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളും ഈ ജനവികാരത്തിനൊപ്പം നില്‍ക്കുകയാണ്. മഹബൂബ മുഫ്തി അടക്കമുള്ള നേതാക്കള്‍ ഇത്തരം ആക്രമങ്ങള്‍ കശ്മീരികള്‍ക്കെതിരെന്ന് ചൂണ്ടിക്കാട്ടി തെരുവിലിറങ്ങി. ജമ്മുവില്‍ നടന്ന റാലിയില്‍ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം മുഴങ്ങി. മറുപടി ഹീന ആക്രമണം നടത്തിയ ഭീകരരില്‍ ഒതുങ്ങില്ല എന്ന സന്ദേശമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് വ്യോമസേനയുടെ പരിപാടിയില്‍ നല്‍കിയത്.

Leave a Reply

spot_img

Related articles

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽമാരുമടക്കം 14 പേർ സർവീസിൽ നിന്നും വിരമിക്കുന്നു

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും വിവിധ ഗവ മെഡിക്കൽ കോളേജുകളിലെയും ഗവ നഴ്സിംഗ് കോളേജുകളിലേയും പ്രിൻസിപ്പൽമാരുമടക്കം 14 പേർ സർവീസിൽ നിന്നും വിരമിക്കുന്നു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ...

കൊടുവള്ളിയില്‍ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

കോഴിക്കോട് കൊടുവള്ളി കരുവൻപൊയില്‍ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13)ആണ് മരിച്ചത്.വൈകീട്ട് നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ്...

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലിമെന്റില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം അവസാനിച്ചു

ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികള്‍ വിശദീകരിച്ചു.ജമ്മു കശ്മീരില്‍ എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാ‍ർത്ഥിയായ ഡോ.പി.സരിന് സർക്കാരില്‍ പുതിയ നിയമനം നല്‍കുമെന്ന് റിപ്പോർട്ട്.

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മത്സരക്ഷമത നല്‍കുന്നതിനുമായി രൂപീകരിച്ച കേരളാ ഡവലപ്മെന്റ് ഇന്നൊവേഷൻ ആന്റ് സ്ട്രാറ്റജിക് കൗണ്‍സില്‍ അഥവാ കെ.ഡിസ്കിലാണ് ഡോ.പി.സരിന് നിയമനം നല്‍കുക എന്നാണ്...