സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും

ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും.

പാർട്ടിയുടെ നയ സമീപനങ്ങളിൽ പരിശോധന വേണമെന്ന ആവശ്യം മുതിർന്ന നേതാക്കളിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും ഒരുപോലെ ഉയരുന്നതിനിടെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്.

പാർട്ടി കേഡർമാരുടെ വോട്ട് ചോർന്നതും വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയതും അതീവ ഗുരുതരമായ പ്രശ്നമായാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.

ഭരണവിരുദ്ധ വികാരം തോൽവിക്ക് കാരണമായോ എന്നും സംസ്ഥാന സമിതി പരിശോധിക്കും.

തെറ്റുതിരുത്തൽ നടപടികൾക്കുള്ള മാർഗ്ഗരേഖയുടെ കരടും തയ്യാറാക്കും.

മൂന്ന് ദിവസത്തെ സംസ്ഥാന സമിതി യോഗത്തിൽ പാർട്ടിയുടേയും സർക്കാരിന്റേയും നിലപാടും ഇടപെടലും ഇഴകീറി പരിശോധിക്കുന്ന ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ വിമർശനങ്ങൾക്കും സാധ്യതയുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ.

ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും വൻ തോൽവിയാണ് പാർട്ടി ഏറ്റുവാങ്ങിയത്.

പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം.

പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നുമാണ് സിപിഎം വിലയിരുത്തൽ.

മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും.

തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും.

സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗ്ഗ രേഖ അന്തിമമാക്കും.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...