എംടിയുടെ വിയോഗം; വര്‍ണ്ണക്കുട മെഗാ ഇവന്റുകള്‍ മാറ്റി

എം.ടി വാസുദേവന്‍നായരുടെ വിയോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ വര്‍ണ്ണക്കുട സാംസ്‌കാരികോത്സവത്തിന്റെ ഡിസംബര്‍ 26, 27 തീയതികളിലെ പരിപാടികള്‍ മാറ്റിവച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. മെഗാ ഇവന്റുകള്‍ അടക്കമുള്ള പരിപാടികള്‍ ഡിസംബര്‍ 28, 29, 30 തീയതികളില്‍ അരങ്ങേറും – മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെഗാ ഇവന്റുകളായ സിത്താര കൃഷ്ണകുമാറിന്റെ മ്യൂസിക് ബാന്‍ഡ് ഡിസംബര്‍ 28 നും ആല്‍മരം മ്യൂസിക് ബാന്‍ഡ് 29 നും ഗൗരിലക്ഷ്മി നയിക്കുന്ന ഡാന്‍സ് മ്യൂസിക് ബാന്‍ഡ് 30 നും നടക്കുമെന്ന് മന്ത്രി പറഞ്ഞു. സമയ കലാഭവന്‍ കൊറ്റനല്ലൂര്‍ ഒരുക്കുന്ന ‘നല്ലമ്മ’ നാടന്‍ പാട്ടുകളും കലാരൂപങ്ങളും, ഇരിങ്ങാലക്കുടയിലെ നൃത്ത അധ്യാപകരുടെ ശിഷ്യര്‍ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരങ്ങളും 28, 29, 30 തിയ്യതികളിലായി അരങ്ങേറും.

സംഘാടകരും ജനപ്രതിനിധികളുമായ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...