പോലീസ് സംശയനിഴലിൽ നിൽക്കുന്ന സാഹചര്യത്തിലാണ് 14 അംഗം സംഘത്തെ നിയോഗിച്ചുള്ള ഉന്നതതല അന്വേഷണം. എന്നാൽ അഡീഷണൽ എസ്‌പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കേസിൽ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്. കഞ്ചാവ് ബീഡി വലിച്ച കേസിൽ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂർ സ്വദേശി സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വരയന്നൂരിൽ നിന്ന് കിലോമീറ്ററുകൾ അകലെ കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ സുരേഷ് എങ്ങനെ എത്തിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന പരിക്കുകൾ എങ്ങനെയുണ്ടായി എന്നതിലടക്കമാണ് സംശയം നിലനിൽക്കുന്നത്.