ചങ്ങനാശേരിയിൽ ആകാശത്തൊട്ടിലിന്റെ വാതിൽ ഇളകിവീണു അപകടം. ഇന്നലെ വൈകീട്ടാണ് ആകാശത്തൊട്ടിൽ പ്രവർത്തക്കുന്നതിനിടെ ഡോർ ഇളകി വീണ് കുട്ടിക്ക് അപകടമുണ്ടായത്.
പരിക്കേറ്റ അലൻ ബിജു അപകടനില തരണം ചെയ്തു. അലൻ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരും.സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.