തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിംഗ് ആണ് തുടരുന്നത്.ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ഇതിനോടകം 50,000 കടന്നു. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. തുലാം ഒന്നായ ഒക്ടോബർ 18-ന് 50,000 പേരും ഒക്ടോബർ 19-ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കുണ്ടാകും.

