ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു

മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ പി.ചന്ദ്രൻ, കണ്ടക്ടർ റോജി പോൾ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.ഇരുവരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്നിങ് ആൻഡ് റിസർച് സെന്ററിൽ റിഫ്രഷ്മെന്റ് പരിശീലനത്തിൽ പങ്കെടുത്തതിൻ്റെ സർട്ടിഫിക്കറ്റും, ഏതെങ്കിലും ഗവ.മെഡിക്കൽ കോളജിൽ 7 ദിവസം സാമൂഹിക സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമേ ലൈസൻസ് തിരികെ നൽകുകയെന്നും ജോയിന്റ്റ് ആർടിഒ കെ.ശ്രീജിത്ത് അറിയിച്ചു.കഴിഞ്ഞ 11ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം വാതിൽ അടയ്ക്കാതെ ഡ്രൈവർ അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണമായി കണ്ടത്തിയത്.ഈ സമയം ഡ്യൂട്ടിയിലുണ്ടായി രുന്ന കണ്ടക്ടർ ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...