പരീക്ഷ എഴുതേണ്ട വിദ്യാർഥിക്കെതിരേ ജുവനയില്‍ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നല്‍കും. വിദ്യാർഥിയുടെ പ്ലസ് വണ്‍ രജിസ്‌ട്രേഷൻ റദ്ദാക്കാൻ സാധ്യതയുണ്ട്. ആള്‍മാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റിലായത്. ആർ.എ.സി. ഹയർ സെക്കൻഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർഥിക്ക് പകരം ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാനെത്തിയത്. ഹാള്‍ ടിക്കറ്റില്‍ കൃതൃമം നടത്തിയാണ് ഇസ്മായില്‍ പരീക്ഷ എഴുതിയത്. പരീക്ഷയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം പിടിക്കപ്പെട്ടത്