മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്; ആദ്യ കണ്ടെയ്‌നര്‍ ഫ്ളാഗ് ഓഫ് ചെയ്തു

സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്;
ആദ്യ കണ്ടെയ്‌നര്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്‌നര്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്.

സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷ്, കാക്കൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍, കയറ്റുമതി കോ ഓഡിനേറ്റര്‍ എം.ജി രാമകൃഷ്ണന്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ജയന്‍ചന്ദ്രന്‍,
ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍, മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രതിനിധികള്‍, കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍എല്‍പി(എംഡിഎഫ്)കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി. ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണു സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 3 സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്.

Leave a Reply

spot_img

Related articles

ഭാര്യയോട് ക്ഷമ പറഞ്ഞ് ഗണേഷ് കുമാർ; തർക്കം ഒത്തുതീർപ്പിലേക്ക്

ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു.ഇന്നലെ താൻ വൈകാരികമായി...

ഇ.ശ്രീധരൻ വിളിച്ച യോഗത്തില്‍ കളക്ടറടക്കം പങ്കെടുത്തില്ല

അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത്‌ വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല....

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി.രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി...

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാർ പങ്കെടുക്കും.പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടർ നടപടികള്‍ ആലോചിച്ച്‌...