നടുറോഡിൽ അമിതഭാരം കയറ്റിയെത്തിയ ലോറിയുടെ മുൻവശം ഉയര്‍ന്ന് ഗതാഗത തടസം

നടുറോഡിൽ അമിതഭാരം കയറ്റിയെത്തിയ ലോറിയുടെ മുൻവശം ഉയര്‍ന്ന് ഗതാഗത തടസം. ഇന്ന് രാവിലെ പാലക്കാട് മൈലാഞ്ചിക്കാട് സെന്‍ററിലാണ് തിരക്കേറിയ സമയത്ത് നടുറോഡിൽ തടി ലോറി കുടുങ്ങിയത്. ലോറിയിൽ ഉള്‍കൊള്ളാവുന്നതിലും അധികം തടികള്‍ കയറ്റിയിരുന്നത്. റോഡിലൂടെ നീങ്ങുന്നതിനിടെ മൈലാഞ്ചിക്കാട് സെന്‍ററിലെ ചെറിയ കയറ്റത്തിൽ എത്തിയപ്പോള്‍ പിന്‍ഭാഗത്തെ അമിതഭാരം മൂലം ലോറിയുടെ മുൻഭാഗം മുകളിലേക്ക് ഉയര്‍ന്നു.ഇതോടെ ഏതുനിമിഷവും ലോറി മറിയുമെന്ന അവസ്ഥയായി. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗത നിര്‍ത്തിവെക്കേണ്ടിവന്നു. വാഹനം മറിയാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇതുവഴിയുള്ള ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം ഏറെ നേരം നിർത്തിവെക്കേണ്ടിവന്നു.തുടർന്ന് മണ്ണ് മാന്ത്രി യന്ത്രം എത്തിച്ച ശേഷം ലോറി റോഡിൽ നിന്നും നീക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം എത്തിച്ച് പിന്‍ഭാഗത്തുനിന്നും തള്ളിയശേഷം ലോറിയുടെ മുൻഭാഗം താഴ്ത്തി. പിന്നീട് ലോറി റോഡിൽ നിന്ന് നീക്കി. ലോറിയുടെ വശങ്ങളില്‍ ഉള്‍പ്പെടെ വലിയ തടികള്‍ തള്ളി നിൽക്കുന്ന നിലയിലായിരുന്നു

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...