പിണറായി വിജയൻ്റെ വീടിന് മുന്നിലെ ‘കാവൽ ജീപ്പ്’ മാറ്റി; പുതിയ ഷെൽട്ടർ ഉടൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ് മാറ്റി.കണ്ണൂര്‍ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ ‘പ്രവിക്’ വീടിന് മുന്നിലെ ജീപ്പാണ് മാറ്റിയത്. കാവല്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ഷെല്‍ട്ടറായി ആണ് ഈ ജീപ്പ് ഉപയോഗിച്ച് വന്നിരുന്നത്.പൊലീസ് ഉദ്യോഗസ്ഥർ ഷെൽറ്ററായി ഉപയോഗിച്ചിരുന്ന ജീപ്പിൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നത് നേരെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പുതിയ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിനാണ് പഴയ ജീപ്പ് മാറ്റിയത്. പുതിയ ഷെല്‍ട്ടര്‍ വീടിന് സമീപം നിര്‍മ്മിക്കുമെന്നാണ് വിവരം.KL 01 BR 9569 എന്ന ജീപ്പാണ് മാറ്റിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആളുകള്‍ പാണ്ഡ്യാലമുക്കിലെ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും എത്തിയതോടെയാണ് ജീപ്പില്‍ പൊലീസ് കാവല്‍ ഒരുക്കിയത്.ഒരു എസ്‌ഐയും രണ്ട് പൊലീസുകാരുമാണ് ആ ഒരു സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നത്.പുതിയ ഷെൽറ്റർ വരുന്നതോടെ ഏറെ നാളായി പൊലീസുകാർ അനുഭവിക്കുന്ന പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷ.പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജീപ്പ് മാറ്റി പുതിയ ഷെല്‍ട്ടര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ജീപ്പ് മാറ്റിയത്.

Leave a Reply

spot_img

Related articles

കായിക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 -2026 വർഷത്തെ ജി വി രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്...

മുല്ലപ്പെരിയാർ :വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാനെന്ന് ജനസംരക്ഷണസമിതി

സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി....

സവാള വില വർദ്ധന :സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടലുമായി സർക്കാർ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 100 ടൺ സവാള നാഷണൽ...

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിയിച്ച്...