സോഷ്യല്‍ മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം ചെറുപ്പക്കാരില്‍ വ്യാപമാകുന്നു;എം.വി ജയരാജന്‍

സമൂഹ മാധ്യമങ്ങളില്‍ ഒറ്റ നോട്ടത്തില്‍ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്‌ക്കെടുത്തു എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.

ചെങ്കോട്ട, ചെങ്കതിര്‍, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം. സോഷ്യല്‍ മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം ചെറുപ്പക്കാരില്‍ വ്യാപമാകുന്നു.

അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പില്‍ ഇടതിനെതിരെ ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും എം.വി ജയരാജന്‍ പറഞ്ഞു.

‘പാര്‍ട്ടി പ്രവര്‍ത്തകരും പ്രസ്ഥാനത്തോട് കൂറുള്ളവരും ഒരുകാര്യം മനസ്സിലാക്കണം, ഇടതുപക്ഷമെന്ന് നമ്മള്‍ കരുതുന്ന സോഷ്യല്‍ മീഡിയയിലെ പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുകയാണ്.

അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ വിലയ്ക്ക് വാങ്ങുകയാണ്. വിലയ്ക്ക് വാങ്ങിക്കഴിഞ്ഞാല്‍ നേരത്തെ നടത്തിയ പോലുള്ള കാര്യമല്ല വരുന്നത്.

ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് പിന്നെ വരുന്നത്. ഇതു പുതിയ കാലത്തെ വെല്ലുവിളിയാണ്’ എം.വി ജയരാജന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...