പകൽ ചൂട് ഉയരുന്നു; കോട്ടയത്തും തിരുവനന്തപുരത്തും താപനിലയിൽ ഉയർന്ന വർധന

സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില സാധാരണയേക്കാളും ഒന്നുമുതല്‍ മൂന്നര ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.കോട്ടയത്തും തിരുവനന്തപുരത്തും സാധാരണ ചൂടിനേക്കാൾ യഥാക്രമം 2.4 , 3 2 ഡിഗ്രി സെൽഷ്യസ് ഉയർന്നു.
എന്നാൽ സംസ്ഥാനത്ത് പൊതുവേ ഉയർന്ന ചൂട് അനുഭവപ്പെടുന്ന പാലക്കാട്ടും പുനലൂരിലും സാധാരണയേക്കാൾ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് അസാധാരണമാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. ബ്രാക്കറ്റിൽ സാധാരണ താപനിലയിൽ നിന്നുള്ള മാറ്റം.

കണ്ണൂർ – 35.7 °C (+ 2.1°C)
കോഴിക്കോട് – 35.1(+2.2)
പാലക്കാട് – 31.0 (-1.5)
കൊച്ചി – 32.0 (+0.1)
കോട്ടയം – 35.5 (+2.4)
പുനലൂർ – 34.0 (-0.2)
തിരുവനന്തപുരം – 35.8 (+ 3.2)

Leave a Reply

spot_img

Related articles

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...

പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ...

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍...

കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി,...