കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ഗുരുതരമായി ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.ഇതിനിടെയാണ് ആന ചരിഞ്ഞത്.കൊല്ലം ചടയമംഗലത്ത് ഉത്സവത്തിനിടെ കുഴഞ്ഞു വീണിരുന്നു. കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നാണ് ഈരാറ്റുപേട്ട അയ്യപ്പൻ.നിരവധി ആരാധകരുള്ള ആനയുമായിരുന്നു.

