വയറിലെ കൊഴുപ്പ്നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയുടെ ലൈസൻസ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി. ആരോഗ്യവകുപ്പിൻ്റെ വ്യവസ്ഥകൾ പാലിക്കാഞ്ഞതിനാണ് ആക്കുളം തമ്പുരാൻമുക്കിലെ കോസ്മെറ്റിക് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് തിങ്കളാഴ്ച ലൈസൻസ് റദ്ദാക്കിയത്. യുവതിയുടെ കുടുംബം ആശുപത്രിക്കെതിരേ പരാതി നൽകിയശേഷം ലൈസൻസ് അനുവദിച്ചത് വിവാദമായിരുന്നു.