ആലപ്പുഴയില്‍ അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മയെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി.
തകഴി പഞ്ചായത്ത് 9-ാം വാര്‍ഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ സുധാമണിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ ചെക്കിടിക്കാട് 900 പാടശേഖര മോട്ടര്‍ തറയ്ക്ക് സമീപത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ സുധാമണിയുടെ ഭര്‍ത്താവ് രാജു രാവിലെ ജോലിക്ക് പോയിരുന്നു. മകള്‍ മാ;്രമാണ വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന് മുന്‍വശത്തെ ഇടത്തോട്ടില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാര ബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്ന് വീട്ടുകാര്‍ പറഞ്ഞു. മുന്‍പും നിരവധി തവണ അപസ്മാര ബാധയെ തുടര്‍ന്ന് സുധാമണി തോട്ടില്‍ വീണിട്ടുണ്ട്. സംഭവത്തില്‍ എടത്വ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.