തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുമ്ബോളാണ് ട്രെയിൻ ഇന്ന് അപകടത്തില്‍ പെട്ടത്. ഏതാനും ചില ബോഗികള്‍ തകർന്ന പാളത്തിലൂടെ സഞ്ചരിച്ചതോടെ ട്രെയിൻ എമര്‍ജന്‍സി ബ്രേക്കിട്ട് നിർത്തി. ലളിത്പൂരിലെ പ്രാദേശിക റെയില്‍വേ അധികൃതരുടെ പിഴവ് കാരണമാണ് തകർന്ന ട്രാക്കിലൂടെ ട്രെയിൻ ഓടാൻ കാരണമെന്നാണ് വിവരം.
സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.