വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്നു പാലായിൽ ആരംഭിക്കും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്നു രാവിലെ 9ന് പാലായിൽ ആരംഭിക്കും.ആശുപത്രിക്കവലയിലെ സ്വീകരണത്തോടെ ആണ് ജില്ലയിലെ യാത്രയുടെ ആരംഭം. തുടർന്ന് പുഴക്കര മൈതാനിയിൽ സമ്മേളനം.10.30ന് ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിലും 11.30ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിലും പൊതുസമ്മേളനങ്ങൾ. 3ന് ചങ്ങനാശേരി ബസ് സ്റ്റാൻഡ് പരിസരത്തും 4ന് പാമ്പാടി എംജിഎം ജംക്‌ഷനിലും പൊതു സമ്മേളനം നടത്തും.വൈകിട്ട് 5ന് തിരുനക്കര മൈതാനത്ത് സമാപന സമ്മേളനം ശശി തരൂർ എം പി ഉദ്ഘാടനം ചെയ്യും.കർണാടക മന്ത്രി കെ.ജെ.ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും.നാളെ രാവിലെ 8ന് കോട്ടയം ഓർക്കിഡ് റസിഡൻസി ഓഡിറ്റോറിയത്തിൽ വിവിധ മേഖലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വരുമായി സംവാദം. 9.30ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്തും 11ന് കടുത്തുരുത്തി സെൻട്രൽ മൈതാനത്തും പൊതുയോഗം.ജില്ലയിലെ സമാപന പരിപാടി വൈക്കം ബോട്ട് ജെട്ടി മൈതാനത്ത് 12.30ന് നടക്കും. തുടർന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...