ബാലസാഹിത്യ പുരസ്‌കാരത്തിന് കൃതികൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘ബാലസാഹിത്യ പുരസ്‌കാരം 2024’ നുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ
നൽകിവരുന്നത്. കഥ/നോവൽ, നാടകം(എബ്രഹാം ജോസഫ് പുരസ്‌കാരം), കവിത, ശാസ്ത്രം (പി ടി ഭാസ്‌കരപ്പണിക്കർ പുരസ്‌കാരം), വൈജ്ഞാനികം (ശാസ്ത്രമൊഴികെ), ജീവചരിത്രം / ആത്മകഥ, വിവർത്തനം/പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ എന്നീ 10 വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന താണ് പുരസ്‌കാരം. ഏതെങ്കിലും വിഭാഗത്തിൽ നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളവരെ പിന്നീട് ആ വിഭാഗത്തിൽ പരിഗണിക്കുന്നതല്ല. വ്യക്തികൾക്കും പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാവുന്നതാണ്. പുസ്തകങ്ങളുടെ നാല് കോപ്പികൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃതകോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തിൽ നവംബർ 30 നു മുമ്പ്  ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547971483, ksicl.or

Leave a Reply

spot_img

Related articles

മഴ ശക്തം; കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം. സത്രം - പുല്ലുമേട് കാനന പാത വഴി ഇന്ന് തീർത്ഥാടകരെ കയറ്റി വിടില്ല. പത്തനംതിട്ട...

വാര്‍ഡ് വിഭജനം; പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട്...

കോട്ടയത്ത് ശക്തമായ മഴ; ഗതാഗത തടസ്സം

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്ന് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. പുതുപ്പള്ളി കൊട്ടരത്തിൽ കടവിൽ റോഡിൽ വെള്ളം കയറി...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം.നാലു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച്  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ...