ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർക്കെതിരെ ഇടത് മുന്നണി നല്‍കിയ പത്ര പരസ്യം വിവാദമാകുന്നു. ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടില്‍ സുപ്രഭാതം സിറാജ് എന്നീ പത്രങ്ങളിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. പാലക്കാട് എഡിഷനിലാണ് പരസ്യം നല്‍കിയത്. സന്ദീപ് വാര്യരുടെ ചിത്രം സഹിതമാണ് പരസ്യം. പരസ്യത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ കാഫിർ സ്ക്രീൻ ഷോട്ടിന്റെ മോഡിഫൈഡ് വേർഷനാണെന്ന് ഷാഫി പറമ്പില്‍ എംപി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ ഇതിനു അനുമതി കൊടുത്തുവെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഈ പരസ്യം കൊടുത്താല്‍ മനസിലാക്കാം. പത്രത്തിൻറെ കോപ്പി എംബി രാജേഷിൻറെ വീട്ടിലും എകെ ബാലൻറെ വീട്ടിലും എത്തിക്കണം. സന്ദീപ് വാരിയർ ക്രിസ്റ്റല്‍ ക്ലിയർ ആണെന്ന് പറഞ്ഞത് ആരാണെന്നും അദ്ദേഹം ചോദിച്ചു.