പ്രണയവും വിരഹവും സംഗീതമാക്കിയ സ്വരമാധുരി; 5 ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങൾ

അഞ്ച് പതിറ്റാണ്ടിലേറെയായി മറക്കാനാകാത്ത നിത്യസുന്ദരഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മഹാഗായകനാണ് പി ജയചന്ദ്രൻ. പ്രണയവും വിരഹവും നിറഞ്ഞ പാട്ടുകളിലൂടെ സംഗീത ലോകത്തെ ഭാവഗായകനായി പി ജയചന്ദ്രൻ മാറി.പി ജയചന്ദ്രന്റെ ശബ്ദം കേട്ടു ഹർഷബാഷ്പം തൂകിയിരുന്ന മലയാളികളെല്ലാം ഇന്ന് സങ്കടക്കണ്ണീർ പൊഴിക്കുകയാകും. വൻമലകൾക്കും കൊടുമുടികൾക്കും നടുവിൽ തണുത്ത കാറ്റുപോലെ കഴിഞ്ഞപതിറ്റാണ്ടുകളിൽ ഒഴുകുകയായിരുന്നു പി ജയചന്ദ്രന്‍റെ ശബ്ദം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്‍റെ സ്വരമാധുര്യം തിളങ്ങി നിന്നു. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രൻ ജീവൻ നൽകിയത്.1965 ൽ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി.ഭാസ്കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന പാട്ടു പാടി. ആ ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി.ദേവരാജൻ കളിത്തോഴൻ എന്ന ചിത്രത്തിൽ അവസരം നൽകി. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു അത്. ആ പാട്ടാണ് ജയചന്ദ്രൻ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം. പിന്നീട് ജയചന്ദ്രൻ ജോലി വിട്ട് സംഗീതരംഗത്തു തുടർന്നു.മഞ്ഞലയിൽ മുങ്ങിത്തോർത്തി, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, ആരാരും കാണാതെ ആരോമൽ തൈമുല്ല,എന്തേ ഇന്നും വന്നീല, തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ. 2008 ൽ എ. ആർ. റഹ്മാൻ സംഗീതത്തിൽ അൽക യാഗ്നിക്കിനൊപ്പം പാടി ഹിന്ദി ഗാനരംഗത്തെത്തി. ജെ സി ഡാനിയേൽ പുരസ്കാരം ,കലൈമാമണി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ഭാവഗായകനെ തേടിയെത്തി. 1960 കളില്‍ തുടങ്ങിയ സംഗീത യാത്ര അനസ്യൂതം തുടരുകയാണ്.

Leave a Reply

spot_img

Related articles

ഒരു സ്ത്രീയെന്ന പരിഗണന തന്നില്ല, വസ്ത്രങ്ങള്‍ വലിച്ചൂരി, കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി; സിപിഐഎമ്മിനെതിരെ കലാ രാജു

കൂത്താട്ടുകുളം നഗരസഭാ സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളെ കുറ്റപ്പെടുത്തുന്ന പ്രതികരണവുമായി കൗണ്‍സിലര്‍ കലാ രാജു. തന്നെ കടത്തിക്കൊണ്ടുപോയതും ഭീഷണിപ്പെടുത്തിയതും വേദനിപ്പിച്ചതും പാര്‍ട്ടി നേതാക്കളാണെന്ന് കലാ രാജു...

കോയമ്പത്തൂർ കരടിമട വഴി പാലക്കാടേക്ക്; മാത്യൂ തോമസ് ചിത്രം ‘നൈറ്റ് റൈഡേഴ്സ്’ ഇവിടെ വരെ

മലയാളത്തിൽ മുപ്പത്തിയഞ്ചിൽപ്പരം ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവർത്തിച്ച നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കോയമ്പത്തൂരിലെ കരടിമടയിൽ ചിത്രത്തിന്റെ...

കണ്ണൂരിൽ ആംബുലൻ‌സിന് വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടർ; കേസെടുത്തു; 5000 രൂപ പിഴ

കണ്ണൂര്‍ എരഞ്ഞോളിയില്‍ അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ വഴിമുടക്കിയത് ഡോക്ടറുടെ കാറെന്ന് കണ്ടെത്തി. ഹൃദയാഘാതം നേരിട്ട രോഗി യഥാസമയത്ത് ചികിത്സ ലഭിക്കാതെ...

ആമേട മനയിൽ പുള്ളുവന്‍ പാട്ട്; നാഗരാജ ക്ഷേത്രത്തിൽ ദർശനം; RSS സർസംഘചാലക് മോഹൻ ഭാഗവത് കൊച്ചിയിൽ

ആർഎസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. തൃപ്പൂണിത്തുറ ആമേട മനയില്‍ പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം തേടിയ അദ്ദേഹം തുടർന്ന്...