സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രണ്ടാഴ്ചയായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വേനല്‍മഴ ലഭിച്ചുതുടങ്ങിയിരുന്നു.ഇത് കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ നിഗമനം.പകല്‍ച്ചൂട് കനത്തതോടെ കേരളം ചുട്ടുപൊള്ളുകയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാര്യമായി മഴ പെയ്യാത്തതിനാല്‍ വരള്‍ച്ചാഭീഷണിയിലാണ് സംസ്ഥാനത്തിന്‍റെ പല മേഖലകളും.
വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ കുടിവെള്ളദൗര്‍ലഭ്യവും രൂക്ഷമായേക്കും. മാര്‍ച്ച് ആദ്യത്തോടെതന്നെ വേനല്‍മഴയെത്തിയത് ആശ്വാസമായിരുന്നു. മിക്ക ജില്ലകളിലും ഇതിനോടകം കാര്യമായ അളവില്‍ വേനല്‍മഴ ലഭിച്ചു. ഇന്നലെ വരെ സംസ്ഥാനത്ത് അഞ്ച് ശതമാനം അധികമഴ ലഭിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഇതുവരെ കാര്യമായ മഴ ലഭിക്കാത്തത്. അതേസമയം കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍, വയനാട് ജില്ലകളില്‍ ഇന്നലെവരെയുള്ള ശരാശരിക്കും മുകളില്‍ മഴ പെയ്തു.
കോഴിക്കോട് 156 ശതമാനം അധിക മഴ പെയ്തപ്പോള്‍ തിരുവനന്തപുരത്ത് 138 ശതമാനവും കണ്ണൂരില്‍ 115 ശതമാനവും വയനാട്ടില്‍ 80 ശതമാനവും മലപ്പുറത്ത് 60 ശതമാനവും കൊല്ലത്ത് 37 ശതമാനം അധികമഴ രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.