സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ രംഗത്തെത്തി മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് അവര്‍ വ്യക്തമാക്കി.
പോസ്റ്ററിൽ തലമാറ്റി എന്റ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ മനോരോഗികൾ. ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്. അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്’. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നും ശൈലജ വാർത്താസമ്മേളനം വിളിച്ചു പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വിഷയം കേരളത്തിലാകെ കത്തിക്കയറിയിരുന്നു. ഷാഫി ഒരു പരിധിവരെ പ്രതിരോധത്തിലാവുകയും ചെയ്തു. എം.എൽഎൽഎ മാരായ കെ കെ രമയും ഉമാതോമസ്സും കെകെ ശൈലജയ്ക്ക് പിൻതുണകൊടുത്ത് സംസാരിക്കേണ്ട സാഹചര്യം വരെ ഉണ്ടായി.