കൊലപാതകം തെളിയിച്ചത് വെറും 18 മണിക്കൂർ കൊണ്ട് – അന്വേഷണ സംഘത്തിൻ്റെ മികവിന് അംഗീകാരം
ഇടുക്കി അടിമാലിയിൽ പട്ടാപകൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം കവർന്ന കേസ് അതിവേഗം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് അംഗീകാരം.
കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഇടുക്കി ഡിവൈഎസ്പി സാജു വർഗീസിന് ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ പ്രശംസപത്രം സമ്മാനിച്ചു..
ഏപ്രിൽ 13ന് വൈകുന്നേരമാണ് സംഭവം നടന്നത്.
അടിമാലി കുര്യൻസ് പടിയിൽ താമസിക്കുന്ന ഫാത്തിമ കാസിം (70) നെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെ പ്രതികളായ കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവർ ഫാത്തിമയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കവർന്നു.
തുടർന്ന് കൃത്യമായ അന്വേഷണത്തിലൂടെ കൊലപാതകം നടന്നു 18 മണിക്കൂറിനുള്ളിൽ പ്രതികളെ പാലക്കാട് നിന്നും പിടികൂടിയാണ് ഇടുക്കി പൊലീസ് മികവ് തെളിയിച്ചത്.