താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യു.കെ . ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു

മലയാളമ്പിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നുഏപ്രിൽ ഇരുപത്തിയഞ്ച് വെള്ളിയാഴ്ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നുന ഈ ചടങ്ങ് അരങ്ങേറിയത്.

ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്ഏറെ ശ്രദ്ധേയമായ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക , മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജ്യ വിൽസൻ, ഷറഫുദ്ദീൻ നടനും ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ശബരീഷ് വർമ്മ,, ഈ ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ , സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ’എന്നിവരുടെ സാന്നിദ്ധ്യത്തിൽപ്രശസ്ത സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ഈ ചിത്രത്തിലെ നായിക. സാരംഗി ശ്യാംഎന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യം ഈ ചടങ്ങിനുണ്ടായിരുന്നു.നിർമ്മാതാവ് ആൻസജീവ് സ്വാഗതമരുളിക്കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് താൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ അരുൺ വൈഗ തൻ്റെ ആമുഖപ്രസംഗ ത്തിൽ സൂചിപ്പിച്ചുതികച്ചും മലയാളത്തനിമയുള്ള ചിത്രമായിരിക്കുമെന്ന് അരുൺ വൈഗ പറഞ്ഞു.നിരവധി കടമ്പകൾ കടന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്നും സംവിധായകൻ പറഞ്ഞു.കൽക്കട്ടാ ന്യൂസിൻ്റെ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ദിലീപുമൊത്ത് റൂമിലേക്കു പോകുമ്പോഴാണ് ദുബായിൽ നിന്നും സജീവിൻ്റെ ഫോൺ കോൾ വരുന്നത്”എനിക്ക് നിങ്ങളുടെ ഏറ്റവും നല്ല സിനിമ ചെയ്തു തരണം എന്നറിയിക്കുന്നത്.അതാണ മോഹൻലാൽ – ജയ പ്രദ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ചു പ്രണയം എന്ന ചിത്രം. ആ ചിത്രം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എല്ലാവരും അതുപോലെയാണോ എന്നറിയില്ല. ദിലീപിൻ്റെ സാന്നിദ്ധ്യത്തിൽ ഓർമ്മകൾ ഓർത്ത് ആശംസ അർപ്പിക്കുമ്പോഴായിരുന്നു ബ്ലസ്സിഇതു പറഞ്ഞത്. അതേ നിർമ്മാതാവാണ് യു.കെ. ഓക്കെ എന്ന ചിത്രം നിർമിക്കുന്നത്.പിന്നീടു സംസാരിച്ചു ദിലീപ് പറഞ്ഞത് ഏറെ കൗതുകമായി.ഏറ്റവും നല്ല സിനിമയുടെ കാര്യം എന്നോടു പറഞ്ഞിരുന്നില്ല. ഞാനും, ആപൊ ഡ്യൂസറും റെഡിയാണിപ്പോഴുംദിലീപിൻ്റെ വാക്കുകളായിരുന്നു ഇത്.അടുത്ത ഒമ്പതിന് എൻ്റെ ഒരു സിനിമ ഇറങ്ങുന്നുണ്ട്.അതിൻ്റെ ഫങ്ഷനൊന്നും നടത്തിക്കണ്ടില്ല.നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഇവിടെയുണ്ട്.അതുകൊണ്ട് ഇക്കൂട്ടത്തിൽ എൻ്റെ സിനിമയും കാണണമെന്ന് അറിയിക്കുകയാണ്. – ദിലീപ് ഓർമ്മിപ്പിച്ചു.ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക , മനോജ്.കെ. ജയൻ,ജോണി ആൻ്റെണി |സംവിധായകൻ അരുൺ ഗോപി, സിജു വിൽസൻ, ഷറഫുദ്ദീൻ, ഡോ. റോണി രാജ്,ശബരീഷ് വർമ്മ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നായിക സാരംഗിയും സംഘവും അവതരിപ്പിച്ചനൃത്തവും ഏറെ കൗതുകമായി.ശബരീഷ് വർമ്മക്കും, സംഗീത സംവിധായകൻ രാജേഷ് മുരുകേശും ഇതിലെ ഗാനങ്ങൾ ആലപിച്ചതും, ഏറെ കൗതുകമായി.ഓർമ്മയിൽ ചേർത്തു വക്കാൻ പറ്റുന്ന ഒരു സായംസന്ധ്യയായിരുന്നു ഈ ചടങ്ങ്.മെയ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ഓപ്പറേഷൻ സിന്ദൂർ സർവേ; ബിജെപി നയിക്കുന്ന കേന്ദ്രത്തിന് കൈയടിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങൾ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയഭൂമിയിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനുമാണ് ഏറ്റവും വളക്കൂറുള്ളതെന്നാണ് പൊതുവെയുള്ള ധാരണ. അതിനെ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ 69 വർഷത്തെ സംസ്ഥാനത്തിന്റെ ചരിത്രവും തിരഞ്ഞെടുപ്പ് വിജയങ്ങളുമെല്ലാം....

വികസിത രാജ്യങ്ങളിലെ നൂതന പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തിലും; ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം. അപൂര്‍വ...

75000-ൽ കുറയാതെ വോട്ട് പിടിക്കുമെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാർത്ഥി പി വി അൻവർ

ആ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും എൽഡിഎഫിൽ നിന്ന് 35 മുതൽ 40 ശതമാനം വോട്ട് പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിൽ നിന്ന് 25...

തിരുവല്ലയിലെ നിരണത്ത് കാട്ടുപൂച്ചയെ വീടിനുള്ളിൽ നിന്നും വനം വകുപ്പ് എത്തി പിടികൂടി.

നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും തിങ്കളാഴ്ച രാത്രിയാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി കാട്ടുപൂച്ചയെ പിടികൂടിയത്. പുലിക്കുട്ടിയുടെ വലുപ്പമുള്ള കാട്ടുപൂച്ചയാണ്...