താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ ഇന്നു തിരഞ്ഞെടുക്കും.കൊച്ചി നഗരത്തിലെ ഹോട്ടലിൽ രാവിലെ 10 മുതൽ ഒരുമണി വരെയാണ് വോട്ടെടുപ്പ്. 4 മണിയോടെ ഫലപ്രഖ്യാപനമുണ്ടാകും.സംഘടനയിലെ 506 അംഗങ്ങൾക്കാണ് വോട്ടവകാശം. വ്യക്തിപരമായ തർക്കങ്ങളും കേസുമൊക്കെയായി കലുഷിതമായ പ്രചാരണമാണ് നടന്നത്. സംഘടനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്ന തിരഞ്ഞെടുപ്പാണിത്.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും ഏറ്റുമുട്ടുന്നു.

