ഹരീഷ് പേരടി ചിത്രം”ദാസേട്ടന്റെ സൈക്കിൾ”; ട്രെയിലർ പുറത്ത്

പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന “ദാസേട്ടന്റെ സൈക്കിൾ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ മോഹൻലാൽ തന്റെ ഇൻസ്റ്റാ പേജിലൂടെ റിലീസ് ചെയ്തു.മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം “ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,അനുപമ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരും അഭിനയിക്കുന്നു.ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമല നിർവഹിക്കുന്നു.എഡിറ്റർ-ജോമോൻ സിറിയക്ക്,തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു.ബി. ജി. എം -പ്രകാശ് അലക്സ്‌,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ,ലൈൻ പ്രൊഡ്യൂസർ -പ്രേംജിത് കെ,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-മുരളി ബേപ്പൂർ,മേക്കപ്പ്-രാജീവ് അങ്കമാലി,വസ്ത്രാലങ്കാരം-സുകേഷ് താനൂർ,സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യകല-മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...