മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു.വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. മതിലിടിച്ച് തകർത്താണ് പിക്കപ്പ് വാൻ വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകയറുന്നത്. രണ്ട് കുഞ്ഞുങ്ങൾ ഗേറ്റിന് സമീപം നിന്ന് കളിക്കുമ്പോഴാണ് അപകടം. സിറ്റൗട്ടിലിരുന്ന കുട്ടികൾ പേടിച്ച് വീടിനകത്തേക്ക് ഓടുന്നത് കാണാം. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. വണ്ടിയൂർ നിന്നും കാളികാവിലുള്ള വൈക്കോലങ്ങാടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവർക്കും ആർക്കും തന്നെ പരിക്കില്ല.