മൂലേടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് ഇന്ന് തുടക്കമാകും.28-ന് സമാപനദിനം വരെ രാവിലെ 10.30-ന് ദർശന പ്രാധാന്യമുള്ള അലങ്കാരപൂജ നടക്കും. ഇന്ന് രാവിലെ ഏഴിന് പാരായണം, മൂന്നിന് കൊടിയും കൊടിക്കയറും സമർപ്പണം, വൈകീട്ട് നാലിന് തോറ്റം പാട്ട്, അഞ്ചു മുതൽ കാപ്പുകെട്ട്. 5.50-നും 6.40-ന് മധ്യേ ക്ഷേത്രം തന്ത്രി ഡോ. നിത്യാനന്ദ അഡിഗയുടെയും മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്, രാത്രി ഏഴിന് കലവറ നിറയ്ക്കൽ, 7.15-ന് സാംസ്കാരികസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ഉദ്ഘാടനം ചെയ്യും. 7.30-ന് തിരുവാതിര, എട്ടിന് വിൽപ്പാട്ട്, ഒൻപതിന് കുടംപൂജ.22-ന് രാവിലെ ഏഴുമുതൽ മുട്ടിറക്കൽ, എട്ടുമുതൽ നാരായണീയം, രാത്രി ഏഴുമുതൽ ഭരതനാട്യം രംഗപ്രവേശം, 8.30-ന് വിളക്കിനെഴുന്നള്ളിപ്പ്. 28-ന് രാവിലെ ഏഴിന് നവകലശം, രാത്രി ഏഴിന് നൃത്തം, എട്ടിന് വിവിധ കലാപരിപാടികൾ. 24ന് ത്രയകുംഭാഭിഷേകം. രാവിലെ 6.30-ന് ത്രയകുംഭം അഭിഷേകം,എട്ടിന് ഭക്തിഗാനമേള, 12.30-ന് പത്താമുദയസദ്യ, മൂന്നിന് കുംഭകുടം നിറ, 3.30-ന് കുംഭകുട ഘോഷയാത്ര. 25-ന് രാവിലെ ഏഴുമുതൽ മുട്ടിറക്കൽ, എട്ടിന് സംഗീത ലയതരംഗം, വൈകീട്ട് ആറിന് കൈകൊട്ടിക്കളി, 6.30ന് ഡാൻസ്, ഏഴിന് കലാസന്ധ്യ.
26-ന് രാവിലെ 8.30-ന് ശ്രീഭൂതബലി, വൈകീട്ട് ആറിന് തിരുവാതിര, കൈകൊട്ടിക്കളി. 27-ന് രാവിലെ 8.30-ന് ശ്രീഭൂതബലി,എട്ടിന് സംഗീതസദസ്സ്, വൈകീട്ട് 5.30-ന് കാഴ്ചശീവേലി, സേവ,രാത്രി ഏഴിന് ദേശതാലപ്പൊലി, എട്ടിന് നൃത്തം, 11-ന് പള്ളിവേട്ട.28-ന് രാവിലെ എട്ടിന് ഭക്തി ഗാനമേള, ഒൻപതിന് നവകലശം, 10-ന് പാരായണം, 12-ന് ആറാട്ടുസദ്യ, മൂന്നിന് ആറാട്ട് പുറപ്പാട്, വൈകീട്ട് ആറിന് ആറാട്ട്, ഭജന, രാത്രി ഏഴിന് ആറാട്ട് ഘോഷയാത്ര, സർഗസംഗീതം,എട്ടിന് നൃത്തം എന്നിവയുണ്ടാകും. പ്രസിഡൻ്റ് പി.കെ. സാബു,സെക്രട്ടറി പി.കെ. സുഗുണൻ, ടി.യു. ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകും.
