കേരളത്തിൽ ഇടതിൻ്റെ പാളിച്ച തിരിച്ചറിഞ്ഞ ജനം

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എക്സിറ്റ് പോളുകൾ പലതും തകർന്നടിഞ്ഞു. ജനം ഓരോ സംസ്ഥാനത്തും പല തരത്തിൽ പ്രതികരിച്ചു.

ബംഗാളിൽ ബിജെപി പുറത്തായി. മമതാബാനർജിയുടെ തൃണമൂൽ തരംഗം വീണ്ടും വേരുറപ്പിച്ചു. കോൺഗ്രസിന് ഇവിടെ ഒരേ ഒരു സീറ്റ് മാത്രം.

ആന്ധ്രപ്രദേശിലെ ലോക് സഭ, നിയമസഭ ഇലക്ഷനുകളിൽ ടിഡിപി ചന്ദ്രബാബു നായിഡു തൂത്തുവാരി. ഒരു കാലഘട്ടത്തിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഉയിർത്തെഴുന്നേൽപ്പായിരുന്നു ഇത്.

തമിഴ് നാട്ടിൽ ഡിഎംകെ ഇന്ത്യാ ബ്ലോക്കുമായി ചേർന്ന് ബിജെപി യെ പ്രതിരോധിച്ചു.

കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നും ബിജെപി ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.

ദക്ഷിണേന്ത്യയിൽ ബിജെപി പിന്തള്ളപ്പെട്ടപ്പോഴും ഒരിക്കലും വിരിയില്ലെന്ന് കരുതിയ താമര കേരളത്തിൽ ലോക്സഭയിലേക്ക് ആദ്യമായി വിരിഞ്ഞു. അത് വ്യക്തിപ്രഭാവമാണെന്ന് പറഞ്ഞാലും വളരെ ആസൂത്രിത വിജയമായി ബിജെപി ഇതിനെ വിശേഷിപ്പിക്കുന്നു.

ഈ അവസരത്തിൽ ചർച്ച ചെയ്യേണ്ട കാര്യമല്ലേ കേരളത്തിലെ ഭരണ കക്ഷിക്ക് നേരിട്ട പരാജയം ?

ഇപ്രാവശ്യം തിരഞ്ഞെടുപ്പിൽ നിന്ന കഴിഞ്ഞ ഇടതു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തോറ്റു തുന്നം പാടി. കനത്ത തോൽവി സംഭവിച്ചത് കെകെ ശൈലജയ്ക്കായിരുന്നു. എൽഡിഎഫിൽ നിന്ന് ജനം വിജയിപ്പിച്ചത് കെ രാധാകൃഷ്ണനെ മാത്രം. സിപിഎമ്മിന് കേരളത്തിൽ ലഭിച്ച ഏക സീറ്റായി ആലത്തൂർ.

രാജസ്ഥാനിലെ വിജയം സിപിഎം ൻ്റെ ദേശീയ പാർട്ടി പദവി നിലനിർത്താൻ കാരണമായാലും കേരള ജനത പറഞ്ഞത് കടക്ക് പുറത്ത് എന്ന് തന്നെയല്ലേ ?

ഭരണവിരുദ്ധവികാരം തന്നെയല്ലേ പ്രകടമായത് ?

തിരിച്ചടിയൊന്നുമില്ലെന്ന് സിപിഎം ൻ്റെ പ്രഥമ വിലയിരുത്തൽ.

കാരണങ്ങൾ പലതും ജനത്തിന് ചൂണ്ടാക്കാണിക്കാനുണ്ട്.
പോസ്റ്റൽ ബാലറ്റിലൂടെ സർക്കാർ ജീവനക്കാർ പ്രതിഷേധിച്ചു.

ഭരണ ധൂർത്തും ആരോപിക്കപ്പെടുന്നു. ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സപ്ലൈകോ ക്ഷാമവും സർക്കാരിന് സംഭവിച്ച പിഴവുകൾ.

ക്രമസമാധാനതകർച്ചയും വലിയൊരു പാളിച്ചയായി ജനം ചർച്ച ചെയ്യുന്നു. കെഎസ്ആർടിസി യിൽ ശമ്പളപ്രതിസന്ധിയും ഭരണം നേരിട്ടു.

സാമ്പത്തിക പ്രതിസന്ധി എന്ന പേരു നൽകി പലതിനെയും മറികടക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചുരുക്കത്തിൽ “ഇടതില്ലെങ്കിൽ ഇന്ത്യയില്ല” പഞ്ച് ഡയലോഗ് ഏറ്റില്ലെന്ന് ജനം പറയുന്നു.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...