എലത്തൂർ സ്വദേശികളായ അബ്‌ദുൾ മുനീർ, അൻസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞിപ്പാലത്തിനും ഇടയിൽ നൈറ്റ് പട്രോളിങ്ങിൽ നടത്തുകയായിരുന്ന നടക്കാവ് സ്റ്റേഷനിലെ പോലീസുകാരെ അക്രമിച്ച് യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. കാറിലാണ് യുവാക്കളെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി