നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും .പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി.സുഹൈലിനെതിരെ എക്‌സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങി. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര്‍ അപടകത്തില്‍ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടക്കുന്നതെന്നാണ് പൊലീസിനെതിരെയുള്ള മരിച്ചവരുടെ കുടുംബാഗങ്ങളുടെ ആരോപണം. കുടുബത്തിന് പിന്നാലെ സിപിഎമ്മും പൊലീസിനെതിരെ ആരോപണം കടുപ്പിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ആക്ഷേപങ്ങളെല്ലാം തള്ളുകയാണ് പൊലീസ്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പത്താംതരം തുല്യതാ പരീക്ഷ

2026 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ 13 വരെയുളള തീയതികളിൽ നടത്തും. പരീക്ഷാ ഫീസ് ഒക്ടോബർ 23 വരെ...

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്

സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിജിലന്‍സ്.രണ്ട് എസ്‌ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. പിണറായി വിജയന്‍ പ്രതിയായ കേസ്...

മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനുവേണ്ടി ഇടപെട്ടെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്‌സൈസ് മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതിയായ സുഹൈൽ സജീവിന് സംരക്ഷണം നൽകാൻ ഇടപെട്ടുവെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളി എക്സൈസ് മന്ത്രി...

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണത്തിൽ കൊടുങ്ങല്ലൂർ പൊലീസിനെതിരെ...