ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം. നില വഷളായതോടെ മാർപാപ്പയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് വത്തിക്കാൻ വ്യക്തമാക്കി. ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദിയെ തുടർന്നുണ്ടായ ശ്വാസതടസവും ആരോഗ്യസ്ഥിതി വഷളാക്കി.മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാർപാപ്പയ്ക്ക് ഓക്സിജന്‍ നല്‍കിയിരുന്നത്.