ഇന്ന് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക പ്രഖ്യാപനം.
കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാന മന്ത്രിമാർ എല്ലാം വകുപ്പുകള്‍ നിലനിർത്തി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അമിത് ഷാ ആഭ്യന്തരം, രാജ്‌നാഥ് സിംഗ് പ്രതിരോധം എന്നിങ്ങനെ മുതിർന്ന നേതാക്കളുടെ വകുപ്പുകളില്‍ മാറ്റമില്ല.
ഇന്നലെ നടന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആകെ 72 മന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്. അതില്‍ മുപ്പത് പേർക്കാണ് ക്യാബിനറ്റ് പദവി നല്‍കിയിരിക്കുന്നത്. ബിജെപിക്ക് പുറമെ സഖ്യ കക്ഷികളില്‍ നിന്നുള്ള നേതാക്കളും മന്ത്രിമാരായി ചുമതല ഏറ്റെടുത്തിട്ടുണ്ട്.
മന്ത്രിമാരും അവരുടെ വകുപ്പുകളും
- ധനകാര്യ മന്ത്രി – നിര്‍മല സീതാരാൻ
- ആരോഗ്യം – ജെപി നദ്ദ
- റെയില്‍വെ, ഐ&ബി- അശ്വിനി വൈഷ്‌ണവ്
- കൃഷി – ശിവ്‌രാജ് സിങ് ചൗഹാൻ
- നഗരവികസനം , ഊർജ്ജം – മനോഹർ ലാല്‍ ഖട്ടാര്‍
- ടെലികോം – ജ്യോതിരാദിത്യ സിന്ധ്യ
- വാണിജ്യം – പിയൂഷ് ഗോയല്‍
- ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി acvnews
- തൊഴില്‍ – മൻസുഖ് മാണ്ഡവ്യ
- ജല്‍ ശക്തി – സിആര്‍ പാട്ടീല്‍
- വ്യോമയാനം – റാം മോഹൻ നായിഡു
- പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം – കിരണ്‍ റിജിജു
- പെട്രോളിയം – ഹര്‍ദീപ് സിങ് പുരി
- വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ
- എംഎസ്‌എംഇ – ജിതൻ റാം മാഞ്ചി
- കായികം – ചിരാഗ് പാസ്വാൻ
- വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി
- ഷിപ്പിങ് മന്ത്രാലയം – സര്‍വാനന്ദ സോനോവാള്‍
- സാംസ്കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്
- പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്
- ഭക്ഷ്യം – പ്രള്‍ഹാദ് ജോഷി
- സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിങ് സാംസ്കാരികം സഹമന്ത്രി – റാവു ഇന്ദര്‍ജീത്ത് സിങ് (സ്വതന്ത്ര ചുമതല)
- ശാസ്ത്ര സാങ്കേതികം, പിഎം ഓഫീസ് സഹമന്ത്രി – ഡോ.ജിതേന്ദ്ര സിങ് (സ്വതന്ത്ര ചുമതല)
- നിയമ വകുപ്പ് – അര്‍ജുൻ റാം മേഘ്‌വാള്‍ (സഹമന്ത്രി, സ്വതന്ത്ര ചുമതല)
- ആയുഷ് (സ്വതന്ത്ര ചുമതല) – ജാഥവ് പ്രതാപ്റാവു ഗണ്‍പത്റാവു (ആരോഗ്യം കുടുംബക്ഷേമം സഹമന്ത്രി)
- ന്യൂനപക്ഷകാര്യം, ഫിഷറീസ് – ജോര്‍ജ്ജ് കുര്യൻ (സഹമന്ത്രി)
- പെട്രോളിയം, നാചുറല്‍ ഗ്യാസ്, ടൂറിസം സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്നത്.ഒപ്പം പെട്രോളിംഗ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ഉണ്ടെന്നാണ് വിവരം.
- ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി.
- ബിജെപിയില്‍ നിന്നുള്ള തൊഖൻ റാം സാഹുവാണ് നഗര വികസന സഹമന്ത്രി.
- ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും.
- ന്യൂനപക്ഷ ക്ഷേമം സഹമന്ത്രി സ്ഥാനം റവനീത് ബിട്ടുവിനാണ്.