രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതില്‍ പരിഹാസവുമായി മുഖ്യമന്ത്രി.തിരുവനന്തപുരത്ത് രവി പിള്ളയെ നോര്‍ക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമര്‍ശം ചിരിപടര്‍ത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകന്‍ പറഞ്ഞപ്പോഴായിരുന്നു അത് കോണ്‍ഗ്രസ്സില്‍ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്.രവി പിള്ളയെ ആദരിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയും മോഹന്‍ലാലും രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തിരുന്നത്. ചെന്നിത്തലയെ സ്വാഗതം പറഞ്ഞത് രാജ്‌മോഹന്‍ ആയിരുന്നു.പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ക്ക് സ്വാഗതം പറയുന്നതിനിടയിലാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് രാജ്‌മോഹന്‍ ആശംസിച്ചത്.ഈ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം കലര്‍ന്ന മറുപടിയുണ്ടായത്. സ്വാഗത പ്രാസംഗികന്‍ രാഷ്ട്രീയം പറയില്ലെന്ന് പറഞ്ഞു. എന്നിട്ട് ഒരു പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്യം പറഞ്ഞു.ചെന്നിത്തലയോട് ഈ ചതി ചെയ്യേണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം കേട്ടതോടെ സ്‌റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുള്‍പ്പെടെയുള്ള നേതാക്കള്‍ ചിരിക്കുകയും ചെയ്തു.