രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞതായി റിപ്പോർട്ടുകള്‍. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി. എന്നാല്‍ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റം ഉണ്ടായിട്ടില്ല.തുടർച്ചയായുള്ള രണ്ടാം മാസമാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് ഇപ്പോള്‍ കുറയ്ക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച്‌, ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1,804 രൂപയില്‍ നിന്ന് 1,797 രൂപയായി കുറഞ്ഞിട്ടുണ്ട്.

Leave a Reply

spot_img

Related articles

കേന്ദ്ര ബജറ്റ്: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികൾ

കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ...

സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

2025- 2026 ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കും.പ്രഖ്യാനം...

കേന്ദ്ര ബജറ്റ് : ആദായ നികുതി ഇളവ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി

ആദായ നികുതി ഇളവ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി.12 ലക്ഷംവരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ട. ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും....

ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകും: രാഷ്ട്രപതി

ആഗോള സാമ്പത്തിക ശക്തികളില്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. യുവാക്കളുടെ വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കാണ്...