സമൂഹത്തിന്റെ എല്ലാ തട്ടിലും വികസനം ഉറപ്പിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷം 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം ഭൂതകാലമാകുന്നതുവരെ ആ ദൗത്യത്തില്‍ നിന്ന് പിൻമാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെയും നേതാക്കളെയും ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.