പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം നാളെ. 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് 75 പദ്ധതികളും, പരിപാടികളുമാണ് ഡൽഹി സർക്കാർ ലക്ഷ്യമിടുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി അദ്ദേഹത്തിന്റെ്റെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകൾ വിന്യസിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ.മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഡ്രോണുകൾ വിന്യസിക്കുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.ഡൽഹി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ 75 പ്രത്യേക ഡ്രോണുകളാണ് വികസിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 17ന് ത്യാഗരാജ സ്റ്റേഡിയത്തിൽ നിന്ന് അവ പറന്നുയരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഡ്രോണുകൾ പിന്നീട് ഡൽഹി പോലീസിന് കൈമാറുമെന്നും ഓരോ ജില്ലയ്ക്കും അഞ്ച് ഡ്രോണുകൾ വീതം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ വനിതാ കോൺസ്റ്റബിൾ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനവും നൽകിയിട്ടുണ്ട്.

